ജിദ്ദ: ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്ന സ്പൈസ് ജെറ്റിന്റെ എസ്.ജി 35 വിമാനം ജിദ്ദയിൽ നടത്തിയത് എമർജൻസി ലാന്റിംഗ്. എൻജിൻ തകരാറിനെ തുടർന്ന് ടയർ തകർന്നതോടെയാണ് എമർജൻസി ലാന്റിംഗ് നടത്തിയത്.
ഒന്നര മണിക്കൂറിലേറെ പറന്ന് ഇന്ധനം പരമാവധി തീർന്ന ശേഷം വിമാനം ജിദ്ദയിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിന്റെ പിൻഭാഗത്തെ രണ്ടു ചക്രങ്ങൾ തകർന്നിരുന്നു.
എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനം സുരക്ഷിതമായി എമർജൻസി ലാന്റിംഗ് നടത്തിയെന്നും അധികൃതർ അറിയിച്ചു.
എമർജൻസി ലാന്റിംഗ് നടത്തിയ വിമാനത്തിന് ചുറ്റിലും ഫയർഫോയ്സ്, ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ വിന്യസിച്ചിരുന്നു. വിമാനത്തിനകത്ത് ഭയവിഹ്വലരായ യാത്രക്കാർക്ക് മികച്ച പരിഗണനയായണ് വിമാനജീവനക്കാർ നൽകിയത്.
വിമാനം പറന്നുതുടങ്ങി അധികം വൈകാതെ അസാധാരണമായ കുലുക്കം അനുഭവപ്പെട്ടതായി വിമാനത്തിലുണ്ടായിരുന്ന
യാത്രക്കാർ പറഞ്ഞു
വിമാനത്തിന്റെ പരിശോധന ജിദ്ദ വിമാനതാവളത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഉംറ തീർത്ഥാടകരായിരുന്നു വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഏറെയും.
Post a Comment