Jul 25, 2024

ജന്തുജന്യ രോഗങ്ങൾ ; വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം : ജെ.ആർ.സി


മുക്കം : മലപ്പുറത്ത് നിപ വൈറസ് ബാധ മൂലം പതിനാലു വയസ്സുകാരൻ മരിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ജെ.ആർ.സി മുക്കം ഉപജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു. അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് പോലുള്ള രോഗങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വ്യക്തിശുചിത്വവും പരിസര ശുചിത്വവും സ്വയം പാലിക്കുന്നതോടൊപ്പം സഹപാഠികൾക്ക് ഈ വിവരം പകർന്നു കൊടുക്കാനും വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്ന് ഉപജില്ലാ കമ്മറ്റി ഉണർത്തി. ഇതിനായി സ്കൂളുകളിലെ ജെ ആർ സി യൂണിറ്റുകൾ വഴി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും.


മുക്കം ഓർഫനേജ് സ്കൂളിൽ വച്ച് നടന്ന ഉപജില്ലാതല കൗൺസിലേഴ്സ്‌ മീറ്റ് മുക്കം എ ഇ ഒ ദീപ്തി ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ്സിന്റെ വിദ്യാർത്ഥി സംഘടനയായ ജെ .ആർ .സി , വിദ്യാലയങ്ങളിൽ ആരോഗ്യം സേവനം സൗഹൃദം എന്നീലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനയാണ്. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ കെ രാജേന്ദ്രകുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

അബൂബക്കർ പി, ദിൽഷാദ് .സി.ടി,കദീജ കൊളപ്പുറത്ത്, ടി.പി.അബൂബക്കർ, വസീത വി തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി.അബൂബക്കർ ( പ്രസിഡണ്ട് ) ദിൽഷാദ്.സി.ടി ( സെക്രട്ടറി) ഖദീജ.കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only