കൂമ്പാറ : കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. മാധ്യമപ്രവർത്തകൻ എ പി മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ പ്രദർശനം, ബഷീർ ക്വിസ്, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, കൃതികളുടെ പ്രദർശനം, എന്നിവ നടത്തി.
ചടങ്ങിൽ പ്രിൻസിപ്പാൾ അബ്ദുൾ നാസിർ.കെ ചെറുവാടി അധ്യക്ഷത വഹിച്ചു. ഡോ അഷ്റഫ് കയ്യളശ്ശേരി സ്വാഗതം പറഞ്ഞു. അബ്ദുൾ നാസർ കെ വയനാട്, ഡോ. നാസർ കുന്നുമ്മൽ, സുമി പി മാത്തച്ചൻ, അബ്ദുല്ലത്തീഫ് യു എം, അബ്ദുസ്സലാം വികെ, ശ്രീന കെ പി, ബിന്ദു കുമാരി എ എം, ജിനി കെ, നശീദ യുപി, ദിവ്യ ജോസ് എന്നിവർ സംബന്ധിച്ചു, കോർഡിനേറ്റർ യഹിയ എംപി നന്ദിയും പറഞ്ഞു
Post a Comment