Jul 30, 2024

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി; പുഴയിൽ മലവെള്ളപ്പാച്ചിൽ.


കൽപറ്റ: വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. രക്ഷാസേന അം​ഗങ്ങളടക്കം പിന്മാറേണ്ട സാഹചര്യമാണ്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി.

ചൂരല്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കൂടുതല്‍ വെളളവും കല്ലും ഒലിച്ച് വരുന്ന അവസ്ഥയാണ്. മഴ ശക്തമായി തുടരുകയാണ്. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നുണ്ട്.

അതീവ ഗുരുതര സാഹചര്യമെന്നാണ് സംഭവസ്ഥലത്തുനിന്നുള്ള റിപ്പോർട്ട്. മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. തുടർന്നാണ് ജനങ്ങളെ അവിടെ നിന്ന് അടിയന്തരമായി ഒഴിപ്പിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only