Jul 20, 2024

കുവൈറ്റിൽ വീണ്ടും തീപിടുത്തം , ദുരന്തത്തിന് ഇരയായത് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് എത്തി മണിക്കൂറുകൾക്കകം


കുവൈറ്റിലെ അബ്ബാസിയയിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ കുടുംബം ദുരന്തത്തിനു ഇരയായത് നാട്ടിൽ നിന്ന് എത്തി ഏതാനും മണിക്കൂറുകൾക്കകം.പത്തനം തിട്ട തിരുവല്ല നീരേറ്റു പുറം സ്വദേശി മാത്യു മുളക്കൽ ( 38) ഭാര്യ ലീനി എബ്രഹാം ( 35) മകൻ ഐസക് ( 7) മകൾ ഐറിൻ ( 13) എന്നിവരാണ് ദുരന്തത്തിൽ മരണമടഞ്ഞത്.ഇവർ അവധി കഴിഞ്ഞു വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് നാട്ടിൽ നിന്നും കുവൈത്തിൽ തിരിച്ചെത്തിയത്.യാത്രാ ക്ഷീണം മൂലം ഇവർ നേരത്തെ തന്നെ ഉറക്കത്തിലേക് പോയിരുന്നു.ഈ നേരത്ത്‌ ഒൻപത് മണിയോടയാണ് ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടായത്.ഉറക്കത്തിൽ ആയതിനാൽ അഗ്നി ബാധ ഉണ്ടായ വിവരം അറിയാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നി ശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ വാതിൽ തല്ലി തകർത്താണ് ഇവരെ പുറത്തെത്തിച്ചത്.നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു .

തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.കുവൈത്തിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരനാണ് മരണമടഞ്ഞ മാത്യു. ലീനി എബ്രഹാം അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആണു. മകൻ ഐസക് ഭവൻസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും ഐറിൻ .ഇതെ സ്‌കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only