Jul 5, 2024

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ലൈബ്രറി ബുക്ക് സമാഹരണം നടത്തി.


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക സമാഹരണം നടത്തി.ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച്, സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ ചേർന്ന് സമാഹരിച്ച പുസ്തകങ്ങൾ സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ്,പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.


സ്കൗട്ട് - ഗൈഡ് വിദ്യാർത്ഥികളായ അലൻ സി വർഗീസ്,ആൽബർട്ട് സുനോയി,ചന്ദ്രു പ്രഭു,അശ്വിൻ സുരേഷ്,ഏണസ്റ്റ് റ്റി വിജു,അലീന സിജു,സന ഫാത്തിമ,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only