മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റുകളുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മഡ്ഫെസ്റ്റിലെ വാഹനങ്ങളുടെ വയൽപൂട്ട് ഉത്സവം കാണികളെ ആവേശം കൊണ്ട് ഉന്മത്തരാക്കി.
ചളിക്കളം ഉഴുതുമറിക്കുന്ന വാഹനങ്ങൾ കണ്ട് ആവേശം പൂണ്ട തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും വണ്ടിപൂട്ടിനിറങ്ങി ഫോർവീൽ ഡ്രൈവ് ജീപ്പിൽ കയറി ഡ്രൈവ് ചെയ്തത് കാണികളുടെയും സംഘാടകരുടെയും ആവേശം പതിന്മടങ്ങ് വർദ്ധിപ്പിച്ചു.
എംഎൽഎ ഡ്രൈവ് ചെയ്തത് കണ്ട് ആവേശം പൂണ്ട കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവും, പഞ്ചായത്ത് അംഗങ്ങളും തിരുവമ്പാടി പ്രസിഡണ്ട് ബിന്ദു ജോൺസനും പാടത്തെ വാഹനങ്ങളിൽ കയറി ഉത്സവാവേശത്തിന്റെ ഭാഗമായി.
വൈകിട്ട് നാല് മണിക്ക് നടന്ന ഉത്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു അദ്ധ്യക്ഷയായി. എംഎൽഎ ലിന്റോ ജോസഫ് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. അഡ്വഞ്ചർ ടൂറിസ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി, തിരുവമ്പാടി പ്രസിഡണ്ട് ബിന്ദു ജോൺസൺ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ,പഞ്ചായത്ത് അംഗങ്ങൾ,മലബാർ റിവർ ഫെസ്റ്റിവൽ ഭാരവാഹികളായ പോൾസൺ അറക്കൽ, ഷെല്ലി കുന്നേൽ, അജു എമ്മാനുവൽ, ആന്യം റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, ചെറുവാടി അഡ്വഞ്ചർ ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
Post a Comment