മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കോസ്മോസ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംസ്ഥാന തല നീന്തൽ ചാമ്പ്യൻഷിപ്പ് ജനപങ്കാളിത്തത്താൽ സമ്പന്നമായി. വിവിധ പ്രായവിഭാഗ മത്സരങ്ങളിൽ
40 വയസിനു മുകളിലുള്ള മാസ്റ്റേഴ്സ് വിഭാഗ മത്സരങ്ങൾ വേറിട്ട കാഴ്ചയും ആവേശജനകവുമായി. വനിതാ വിഭാഗത്തിൽ 61 വയസുള്ള ചാത്തമംഗലം വെള്ളന്നൂർ സ്വദേശിനി സ്നേഹപ്രഭയും പുരുഷ വിഭാഗത്തിൽ 70 വയസുള്ള കൊയിലാണ്ടി സ്വദേശി നാരായണും ആയിരുന്നു മത്സരത്തിലെ പ്രധാന ആകർഷണം .
രാവലെ ഒമ്പത് മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസന്റെ അദ്ധ്യക്ഷതയിൽ Q8 ഹിൽസ് സ്വിമ്മിങ് പൂൾ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ വച്ച് ലിന്റോ ജോസഫ് എം എൽ എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. നീന്തൽ ബാല താരം റന ഫാത്തിമ വിശിഷ്ടാതിഥിയായി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി, കാരശ്ശേരി പ്രസിഡണ്ട് സുനിത രാജൻ, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെഎ അബ്ദുറഹ്മാൻ, മെമ്പറും സംഘാടക സമിതി കൺവീനറുമായ കെഎം ഷൗക്കത്തലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ, റംല ചോലക്കൽ, രാജു അമ്പലത്തിങ്കൽ, കെഎം മുഹമ്മദലി, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹ്മാൻ, അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്സ് കൺവീനർ അജു എമ്മാനുവൽ, ഭാരവാഹികളായ പോൾസൺ അറക്കൽ, ഷെല്ലി കുന്നേൽ, പി.ടി. ഹാരിസ്, ശരത് സിഎസ്, ഷെജിൻ, റിയാസ് കോസ്മോസ്, ബഷീർ ചാലിൽ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹ്മാൻ, സ്പോർട്സ് കൗൺസിൽ ഭാരവാഹി ശ്രീജി കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം സാങ്കേതിക പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് നടപ്പിലാക്കി.
സബ്‌ജൂനിയേർ ,ജൂനിയർ ,സീനിയർ തുടങ്ങിയ വിഭാഗങ്ങളിൽ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേർ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കോസ്മോസ് തിരുവമ്പാടി ഓവറോൾ ചാമ്പ്യന്മാരും പുതുപ്പാടി സ്പോർട്സ് ക്ലബ്ബ് റണ്ണേഴ്സപ്പും ആയി.
അന്താരാഷ്ട്ര തലത്തിൽ പോലും നമ്മുടെ നാട്ടിലെ കയാക്കിങ് ഫെസ്റ്റിവൽ അറിയപ്പെട്ടിട്ടുണ്ടെന്നും അതുപോലെ PSC പരീക്ഷകളിൽ പോലും കായാക്കിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വന്നിട്ടുണ്ടെന്നും കേരളത്തിലെ പ്രധാന ടൂറിസ്റ്റു ഡെസ്റ്റിനേഷൻ ആയി കയാക്കിങ് നടക്കുന്ന പുലിക്കയം മാറിയിയിട്ടുണ്ടെന്നും എംഎൽഎ ലിന്റോ ജോസ്ഫ് പറഞ്ഞു.
Post a Comment