ക്യാൻസർ രോഗികൾക്കായി നടത്തപ്പെടുന്ന കേശദാന പ്രക്രിയയുടെ ഭാഗമാവാൻ വേണ്ടി ആറു വയസ്സുകാരി ലിനൂസ് ഒരുപാട് കാലമായി കാത്തിരിക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസം തന്റെ ആഗ്രഹം ആ കുരുന്നു മനസ്സ് സഫലീകരിച്ചു. സിവിൽ ഡിഫെൻസ് വളണ്ടിയറായ ഉമ്മ ഷംന യിൽ നിന്നാണ് ലിനു ഇത് ശ്രദ്ധിക്കുന്നത്. ഉമ്മയുടെ രക്‌തദാനത്തിനും കേശ ദാനത്തിനും ലിനൂസ് ദൃക്‌സാക്ഷിയാണ്. രക്‌തദാനം തനിക്ക് പറ്റില്ലയെന്ന് മനസ്സിലാക്കിയ അവൾ മുടി പൊന്നു പോലെ വളർത്തിയെടുക്കുകയായിരുന്നു. എന്നാൽ ഇതു ഇങ്ങനെയൊരു ഉദ്ദേശത്തിന് വേണ്ടിയായിരുന്നുവെന്ന് മാതാപിതാക്കളായ ഹാരിസും ഷംനയും പിന്നീടാണ് അറിയുന്നത്. കാര്യമറിഞ്ഞയുടൻ അവളുടെ ആഗ്രഹത്തിനൊപ്പം നിന്ന് അത് പൂർത്തിയാക്കി കൊടുക്കുകയായിരുന്നു.
മുക്കം ഹിറ റിസഡൻഷ്യൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ തഹ്മി എന്ന ലിനു മോൾ, കൊടിയത്തൂർ യൂ പി സ്കൂൾ വിദ്യാർഥികളായ അനു,മനു എന്നിവർ സഹോദരങ്ങളാണ്. കേശദാന പ്രവർത്തനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ദാതാവ് ഒരു പക്ഷെ ഈ കൊച്ചു മിടുക്കിയായിരിക്കും
Post a Comment