തിരുവമ്പാടി : ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ ചികിൽസ സഹായ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബോബി ചെമ്മണ്ണൂർ (ബോച്ചെ) തിരുവമ്പാടിയിലെത്തി. കഴിവിനനുസരിച്ച് ഇത്തരം സേവന പദ്ധതികളിൽ മുഴുവൻ സുമനസ്സുള്ളവരും പങ്കാളികളാകണമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. നാടിന് വേണ്ടി ജീവിച്ച ഒരു വലിയ വ്യക്തിത്വമാണ് ബ്രഹ്മശ്രീ ജ്ഞാന തീർത്ഥയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയർമാൻ അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ അഡ്വ. ഷമീർ കുന്ദമംഗലം, വർക്കിങ്ങ് ചെയർമാൻ ബാബു പൈക്കാട്ടിൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റ്റിങ് കമ്മറ്റി ചെയർ പേഴ്സൺ ലിസിമാളിയേക്കൽ, ജനറൽ കൺവീനർ സുന്ദരൻ. എ. പ്രണവം, ഖജാൻജി പി.എ.ശ്രീധരൻ, അസീസ് ആലങ്ങാടൻ, പി.സി. മെവിൻ, മുസ്തഫ കൽപ്പക ,സി.ജി. ഭാസി എന്നിവർ സംസാരിച്ചു.
Post a Comment