മുക്കം :ഈ വർഷത്തെ ഏറ്റവും മികച്ച ഡെപ്യൂട്ടി കളക്ടർമാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് ഡെപ്യൂട്ടി കളക്ടർ സച്ചിൻ കൃഷ്ണൻ കുരുടത്ത് KAS ന് ജന്മനാടായ കുമാരനെല്ലൂരിൽ ആദരവ് നൽകി ..
കുമാരനെല്ലൂർ നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രദേശത്തെ SSLC,Plus Two,LSS,USS പരീക്ഷയിൽ വിജയം നേടിയ മുഴുവൻ കുട്ടികൾക്കും ആദരവ് നൽകി.
കാരശ്ശേരി ഗ്രാമ
പ്രസിഡന്റ് സുനിതാ രാജൻ സച്ചിൻ കൃഷ്ണനെ പൊന്നാട അണിയിച്ചു. .കൂട്ടായ്മയുടെ മൊമെന്റോ ചീഫ് അഡ്മിൻ മനോജ് കുരുടത്ത്, പ്രസിഡന്റ് ഷറഫുദ്ധീൻ എൻ കെ എന്നിവർ ചേർന്ന് നൽകി.ഷറഫുദ്ദീൻ എൻ കെ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിതാ മൂത്തേടത്ത്, വാർഡ് മെമ്പർ ശ്രുതി കമ്പളത്ത്, കൂട്ടായ്മയുടെ സെക്രട്ടറി പിടി സുബൈർ, യൂനുസ് മാസ്റ്റർ പുത്തലത്ത്, മുസ്തഫ അത്തോളി, നവാസ് പുത്തലത്ത് എന്നിവർ സംസാരിച്ചു. .
കൂട്ടായ്മയുടെ നേതൃത്വത്തിൽ രൂപീകരിച്ച എൻജി കർമ്മ സേനക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര നിർവഹിച്ചു.
ബഹു: ഡെ.കളക്ടർ ശ്രീ സച്ചിൻ കൃഷ്ണൻ തൻ്റെ മറുപടി പ്രസംഗത്തിൽ, ഒരു വ്യക്തിക്ക് തൻ്റെ ജന്മനാട്ടിൽ നിന്ന് കിട്ടുന്ന ആദരത്തോളം വലിയൊരാദരം
മറ്റൊന്നുമില്ലെന്നും ഈ അംഗീകാരം താൻ അങ്ങേയറ്റം വിലമതിക്കുന്നു എന്നും പറഞ്ഞു.
സദസ്സിൽ സന്നിഹിതരായിരുന്ന വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അദ്ദേഹം സംവദിക്കുകയും അവർക്ക് വിലപ്പെട്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി.....
Post a Comment