കോടഞ്ചേരി:സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേ വിപുലമായി ആചരിച്ചു. കോടഞ്ചേരി ഹോളിക്രോസ് ആശുപത്രിയിലെ ആഗസ്റ്റി ഡോക്ടറേയും ഗൗരി ഡോക്ടറേയും പൊന്നാട അണിയിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഡോക്ടർമാർ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങൾ അനുസ്മരിച്ചു കൊണ്ട് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ സംസാരിച്ചു. നല്ലപാഠം അധ്യാപക പ്രതിനിധികളായ സിസ്റ്റർ ഡോണ, സിജിമോൾ കെ.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment