Jul 30, 2024

ദുരിത ബാധിതർ ഒറ്റപ്പെടരുത്:മുസ്‌ലിംലീഗ്


കാരശ്ശേരി:കാലവർഷക്കെടുതിയിൽ നാശനഷ്ടം നേരിട്ട നിരാലംബരായ ആളുകൾക്ക് മതിയായ പരിരക്ഷയും നഷ്ടപരിഹാരവും നൽകണമെന്ന് കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി.സന്നദ്ധ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങിയ പ്രവർത്തകരെ പാർട്ടി അഭിവാദ്യം ചെയ്യുന്നു.

കാരശ്ശേരി പഞ്ചായത്തിലെ കുമാരനല്ലൂർ,കാരമൂല, കാരാട്ട് കോളനി,മുക്കം കടവ്,പുതിയോട്ടിൽ കോളനി,വല്ലത്തായിപാറ, ആനയാംകുന്ന്,കാരശ്ശേരി കക്കാട്,തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി ജനം വലിയ ദുരിതത്തിലാണ്.
കാലവർഷക്കെടുതിയിൽ നാശനഷ്ടം നേരിട്ട കുടുംബാംഗങ്ങൾ ബന്ധപ്പെട്ട വിവരം രേഖപ്പെടുത്തി വില്ലേജ് ഓഫീസിൽ ഫോട്ടോ സഹിതം അപേക്ഷ സമർപ്പിച്ച് അധികാരികളുടെ ശ്രദ്ധയിലേക്ക് നേരിട്ട് വിഷയം കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നിർദേശിക്കുന്നു.

കാലവർഷക്കെടുതിയെ മുൻകൂട്ടി കണ്ട് ഹെൽപ്പ് ഡെസ്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജന്റെയും വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര യും നേതൃത്വത്തിൽ ഭരണസമിതി നയിക്കുന്ന ഊർജ്ജസ്വലമായ ദുരന്തനിവാരണ പ്രവർത്തനങ്ങളെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിക്കുന്നു.ഇന്നലെ മുതൽ ഇന്ന് വൈകി ക്യാമ്പുകളിലെ വെള്ളവും വെളിച്ചവും ഉറപ്പുവരുത്തുന്നത് വരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര മുൻ വൈസ് പ്രസിഡണ്ട് ആമിന എടത്തിൽ അടക്കമുള്ള വിവിധ മെമ്പർമാരുടെ നേതൃത്വത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഉണർന്ന് പ്രവർത്തിച്ചത് കൂടുതൽ ആശ്വാസം പകരുന്നതാണ്.

 കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത് നൂറുകണക്കിന് മനുഷ്യജീവനുകൾ പൊലിഞ്ഞ  സംഭവത്തിൽ മുസ്ലിം ലീഗ് ദുഃഖം രേഖപ്പെടുത്തുകയാണ്.

ശക്തമായ കാറ്റിലും മഴയിലും കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ദുരിതവും നാശ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
മഴ തുടരുന്ന പക്ഷം ജനങ്ങൾ ഇനിയും ജാഗരൂകരായി ഇരിക്കണമെന്ന് പ്രത്യേകം സൂചിപ്പിക്കുന്നു.
ലീഗ് പഞ്ചായത്ത് പ്രസിഡൻറ് പി എം സുബൈർ ബാബുവിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ദുരിത കേന്ദ്രങ്ങളും ക്യാമ്പുകളും സന്ദർശിച്ചു.
ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഇ പി ബാബു യുഡിഎഫ് ചെയർമാൻ കെ കോയ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സലാം തേക്കുംകുറ്റി ട്രഷറർ ഗസീബ് ചാലൂളി യൂത്ത് ലീഗ് നിയോജകമണ്ഡലം ട്രഷറർ നിസാം കാരശ്ശേരി എംഎസ്എഫ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അലി വാഹിദ് മുൻ ഗ്രാമപഞ്ചായത്തംഗം പി പി ശിഹാബുദ്ദീൻ എന്നിവരും സംഘത്തിലുണ്ടായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only