Jul 4, 2024

കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രം നാശത്തിന്റെ വക്കിൽ


മുക്കം:
  കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തെ പഞ്ചായത്ത് ഭരണവും, പുതിയ മെഡിക്കൽ ഓഫീസർ  എന്നിവർ ചേർന്ന് നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്,
കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്ത് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ ഈ സ്ഥാപനം കഴിഞ്ഞ ആറുമാസം മുമ്പ് വരെ വൈകുന്നേരം 6 മണി വരെ പ്രവർത്തിച്ചിരുന്നു എന്നാൽ ഇന്ന് ആരോടും ആലോചിക്കാതെ ആശുപത്രിയുടെ സമയംരണ്ടു മണിയാക്കി കുറച്ചിരിക്കുകയാണ്,ദിവസവും 300 ഓളം രോഗികൾ വന്നുകൊണ്ടിരുന്ന ഈ ആശുപത്രിയിൽ ഇന്ന് അമ്പതിൽ താഴെ പേർ മാത്രമാണ്ചികിത്സയ്ക്കായി എത്തുന്നത്, ഡോക്ടർമാരുടെ തമ്മിലടിയും ജീവനക്കാരുടെ ഐക്യം ഇല്ലായ്മയും ഈ ആശുപത്രിയെ ജനങ്ങളിൽ നിന്നും മാറ്റിനിർത്തുകയാണ്, ആദിവാസികൾ ഉൾപ്പെടെ ചികിത്സയ്ക്കായി സമീപിച്ചിരുന്ന ഈ ആശുപത്രി ഇന്ന് വേണ്ടത്ര ചികിത്സാ സൗകര്യം ലഭ്യമാകാത്തതിനാൽ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ്, കൃത്യസമയത്ത് ഡോക്ടർമാർ ഉണ്ടാവില്ല  മറ്റ് സൗകര്യങ്ങൾ ചെയ്യുന്നില്ല, ആശുപത്രിയുടെ സ്റ്റാഫിനെ സംബന്ധിച്ചിടത്തോളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ മുഴുവൻ സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്, അതുപോലെ സർക്കാർ നിയമിച്ച രണ്ട് ഡോക്ടർക്ക് പുറമേ പഞ്ചായത്ത് ഒരു ഡോക്ടറെ നിയമിക്കണമെന്ന് നിർദ്ദേശമുണ്ട് ഇതിന്റെ ഭാഗമായി നിയമിച്ചിട്ടുള്ള ഡോക്ടർ പി എസ് സി ലഭിച്ചു പോയതോടെ വേക്കൻസി നികത്തേണ്ട പഞ്ചായത്ത് ഭരണസമിതിയും മെഡിക്കൽ ഓഫീസറും ഇന്റർവ്യൂ നടത്തി പുതിയ നിയമനം നടത്താൻ ശ്രമിക്കുന്നില്ല, അതോടൊപ്പം ആശുപത്രിയിൽ പഞ്ചായത്ത് തന്നെ നിയമിച്ച  ലാബ് ടെക്നീഷ്യൻ നടത്തുന്ന ടെസ്റ്റുകൾ എല്ലാം തന്നെ തെറ്റായി രേഖപ്പെടുത്തുകയാണ് പകർച്ചവ്യാധി ഉൾപ്പെടെ വ്യാപകമാകുന്ന ഈ സമയത്ത് മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങൾ പടരുമ്പോൾ മഞ്ഞപ്പിത്തം ഉള്ളയാൾക്ക് മഞ്ഞപ്പിത്തം ഇല്ലാത്തതായി മഞ്ഞപ്പിത്തം ഇല്ലാത്ത ആൾക്ക് മഞ്ഞപ്പിത്തം ഉള്ളതായി നിരവധിലാബ് റിപ്പോർട്ടുകൾ ആണ് ലാബിൽ നിന്ന് ലഭിക്കുന്നത്, ലാബ് പരിചയമുള്ള ക്വാളിഫൈഡ് ആയ ആളുകളെ ഇന്റർവ്യൂവിൽ നിന്നും മാറ്റി നിർത്തി തങ്ങൾക്ക് താല്പര്യമുള്ള ആളുകളെ ജോലിക്ക് നിയമിച്ച പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടാണ്ഇത്തരം തെറ്റായ റിപ്പോർട്ട് വരാൻ കാരണം,അതിലുപരി ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് മാസംതോറും നൽകേണ്ട മരുന്നുകൾ ചില സ്വകാര്യ പാലിയേറ്റീവ് കമ്മിറ്റികളെ ഏൽപ്പിച്ച് അവർ നൽകുന്ന മരുന്നായി അവർ വീടുകളിൽ എത്തിച്ചു നൽകുകയാണ്, സർക്കാർ നൽകുന്ന മരുന്ന് ഇത്തരം സ്വകാര്യ വ്യക്തികൾക്ക് കൊടുത്ത് അവരുടെ ഇഷ്ടപ്രകാരം വീടുകളിൽ എത്തിച്ചു കൊടുക്കുന്ന  പ്രവണത ആദ്യമായിട്ടാണ് ഈ ആശുപത്രിയിൽ വരുന്നത് ഇത് വലിയ അഴിമതിയും സർക്കാർ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ് ഇതിന് നേതൃത്വം നൽകുന്നതും മെഡിക്കൽ ഓഫീസർ തന്നെയാണ്, ഇത്തരം കാര്യങ്ങളെല്ലാം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി നിരവധി തവണ  ഭരണസമിതി യോഗത്തെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാൻ ഭരണസമിതി തയ്യാറാകുന്നില്ല, സ്വകാര്യ  വ്യക്തികൾ നൽകുന്ന ചായ കൊടുക്കുന്ന ആളെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയാണ്, ആശുപത്രിയുടെ ഭൗതിക സാഹചര്യവുംവളരെ മോശപ്പെട്ട അവസ്ഥയിലാണ്, കുടുംബാരോഗ്യ കേന്ദ്രം ആക്കി മാറിയ സമയത്ത് അവിടെ ഒരുക്കിയിരുന്ന മുഴുവൻ സൗകര്യങ്ങളും എല്ലാ അർത്ഥത്തിലും ഇല്ലാതാക്കിയിരിക്കുന്നു, ഈ മെഡിക്കൽ ഓഫീസറും പഞ്ചായത്ത് ഭരണസമിതിയും  ജനങ്ങളോട് കാണിക്കുന്ന ഈ വെല്ലുവിളി അനുവദിച്ചു കൊടുക്കാനാവില്ല ഇതിനെതിരെ ആരോഗ്യവകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി സന്ദർശിച്ച കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട ഇടതുപക്ഷ മുന്നണി മെമ്പർമാർ പറഞ്ഞു, മെമ്പർമാരായ കെ പി ഷാജി  കെ ശിവദാസൻ,എം.ആർ സുകുമാരൻ, കെ കെ നൗഷാദ്, ഇ പി അജിത്ത്, ശ്രുതി കമ്പളത്ത്, എന്നിവരാണ് ആശുപത്രി സന്ദർശിച്ച് ജനങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only