തറോൽ: സാമൂഹ്യക്ഷേമ ജീവകാരുണ്യ ആരോഗ്യ വിദ്യാഭ്യാസ രംഗത്തു ജാതിമത രാഷ്ട്രീയ ഭേദങ്ങളില്ലാതെ തുല്യതയില്ലാത്ത സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നേറുന്ന കെ.എം.സി.സി പ്രവാസികൾക്കു മാത്രമല്ല ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്ന് തിരുവമ്പാടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻ്റ് സി.കെ കാസിം അഭിപ്രായപ്പെട്ടു. ഒമാനിലെ ഖസബിൽ വെച്ച് മരണപ്പെട്ട തെച്യാട് സ്വദേശി ഇ.കെ ജഅഫർ സാദിഖിന് മസ്കത് KMCC യുടെ സുരക്ഷാ സ്കീമിൻ്റെ ഭാഗമായി നൽകുന്ന ധന സഹായ വിതരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെച്യാട് NIM ഓഡിറ്റോറിയത്തിൽ നടന്ന ഫണ്ട് കൈമാറ്റ ചടങ്ങിൽ കസബ് KMCC സെക്രട്ടരി അബ്ദുല്ലതീഫ് കാസർക്കോട്
മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡൻ്റിൻ് ചെക്ക് കൈമാറി മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡൻ്റ് എ.എം അബൂബകർ ആദ്ധ്യക്ഷം വഹിച്ചു.
സഅദുല്ലാഹ് ബാഖവി പ്രാർത്ഥന നടത്തി കസബ് കെ.എം.സി.സി സ്ഥാപക നേതാവ് ഇ.കെ ഹുസയ്ൻഹാജിയും ജനറൽ സെക്രട്ടറിയും സുരക്ഷാ സ്കീം പദ്ധതി പരിചയപ്പെടുത്തി.
ഗഫൂർ കല്ലുരുട്ടി,യു കെ ഹുസൈൻ,വി എം ജഅഫർ,
യു കെ ഉമ്മർ,സി കെ ബഷീർ,സി കെ അഹ്‌മദ്കുട്ടി ഹാജി
മജീദ് കളരാന്തിരി,നിസാർ നാദാപുരം എന്നിവർ സംസാരിച്ചു.
ശിഹാബ് തങ്ങൾ റിലീഫ് സെൽ സെക്രട്ടരി പി കെ മുഹമ്മദ് സ്വാഗതവും ഐ പി ഉമർ നന്ദിയും പറഞ്ഞു.
Post a Comment