പത്താമത് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല നീന്തൽ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നാൽപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള മാസ്റ്റേഴ്സിനായി പ്രത്യേകമായ മത്സരങ്ങൾ ഏർപ്പെടുത്തുവാൻ തീരുമാനിച്ചു.
ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം പോയിന്റുകൾ നേടുന്ന ക്ലബ്ബിന് ഓവർ ഓൾ ട്രോഫിയും നൽകുന്നതാണ്. മാസ്റ്റേഴ്സ് വിഭാഗത്തിലെ പോയിന്റുകൾ ഓവറോൾ ട്രോഫിക്കായി പരിഗണിക്കുന്നതല്ല.
21/07/2024 ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ(15 വയസ്സ് വരെ), ജൂനിയർ (20 വയസ്സ് വരെ) സീനിയർ (ഇരുപത് വയസ്സിന് മുകളിൽ) ഇങ്ങനെ മൂന്ന് പ്രായ വിഭാഗങ്ങളിലായി പുരുഷ, വനിതാ വിഭാഗങ്ങളിൽ മത്സരമുണ്ടാവും. ഫ്രീ സ്റ്റൈൽ, ബട്ടഫ്ലൈ, ബ്രസ്റ്റ് സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക് എന്നിങ്ങനെ നാല് മത്സര ഇനങ്ങളുമുണ്ട്. പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർക്ക് ഗ്രാമ പഞ്ചായത്തിലോ മെമ്പർ ഷൗക്കത്തലിയുടെ കൈവശമോ സ്പോർട്സ് കൗൺസിൽ മെമ്പർ അബ്ദുറഹ്മാൻ വശമോ പേര് നൽകാവുന്നതാണ്. ഫോൺ: 9946090552, 9447197014
സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് നടത്തിപ്പിന്റെ ഉത്തരവാദിത്വം തിരുവമ്പാടി കോസ്മോസ് ക്ലബാണ് ഏറ്റെടുത്തിരിക്കുന്നത്.
Post a Comment