നൈർമ്മല്യമുള്ള മനസ്സും, ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥതയും സ്നേഹവും, സേവനം തേടിയെത്തുന്നവരോട് കരുണയും കരുതലും കൈമുതലായിട്ടുള്ള ഭിഷഗ്വരന് ലഭിക്കുന്ന വരദാനമാണ് കൈപ്പുണ്യം. ഇത്തരത്തിൽ കൈപ്പുണ്യമുള്ള ഡോക്ടർ നാടിനുതന്നെ ഒരനുഗ്രഹമാണ്. ഇങ്ങനെ നെല്ലിപ്പൊയിൽ ഗ്രാമത്തിന് ലഭിച്ചിരിക്കുന്ന രണ്ട് അനുഗ്രഹങ്ങളാണ് ഡോ. പ്രഭാകരയും പത്നി ഡോ. രേണുക പ്രഭാകറും.
ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് നെല്ലിപ്പൊയിലിന്റെ ജനകീയ ഡോക്ടറും വിമല ഹോസ്പിറ്റലിന്റെ സാരഥിയുമായ ഡോക്ടർ പ്രഭാകരയെയും അദ്ദേഹത്തിന്റെ സഹധർമ്മിണിയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ രേണുക പ്രഭാകറിനെയും ആദരിച്ചുകൊണ്ട് റോട്ടറി മിസ്റ്റി മെഡോസ് തിരുവമ്പാടി തങ്ങളുടെ 2024-25 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, റോട്ടറി അസിസ്റ്റന്റ് ഗവർണർ സുകുമാരൻ, വാർഡ് മെമ്പർ ബിജി കേഴപ്ലാക്കൽ, റോട്ടറി മിസ്റ്റി മെഡോസ് പ്രസിഡണ്ട് P.T ഹാരിസ്, സെക്രട്ടറി ഡോ: ബെസ്റ്റി ജോസ്, റോട്ടറി ഭാരവാഹികളായ ഡോ :എൻ. എസ്. സന്തോഷ്, ജോസഫ് മൂത്തേടത്ത്, മറ്റ് പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment