കാരശ്ശേരി : വായന കുറയുകയും ഇലക്ട്രോണിക് മീഡിയകളുടെ സ്വാധീനം വർദ്ധിക്കുകയും ചെയ്യുന്ന സമയത്ത് വിദ്യാർത്ഥികളെ വായനയിലേക്ക് നയിക്കാൻ വിവിധ പദ്ധതികളാണ് കാരശ്ശേരി എച്ച് എൻ സി.കെ എം എ യു പി സ്കൂളിൽ നടപ്പിലാക്കുന്നത്. വായന ദിനത്തിൽ തുടങ്ങി വർഷാവസാനം വരെ നീണ്ടു നിൽക്കുന്ന പ്രവർതനങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ഇതിനായി ലൈബ്രറികൾ നവീകരിക്കുകയും റീഡിംഗ് റൂം സജ്ജീകരിക്കുകയും ചെയ്തു.
സ്കൂൾ , ക്ലാസ് ലൈബ്രറികളുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ഗന്ധർവ സംഗീതം സീനിയർ വിന്നർ എം വിനീത് നിർവഹിച്ചു.
ആഴ്ചയിൽ ഒരിക്കൽ പുസ്തകം വായിച്ച് കുറിപ്പ് തയാറാക്കേണ്ടതും മാസത്തിലൊരിക്കൽ പുസ്തക പരിചയം നടത്തി വീഡിയോ തയാറാക്കേണ്ടതുമാണ്. വായിച്ച പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ എഴുത്തുകാരനെ പരിചയപ്പെടുത്തലും പ്രവർത്തനത്തിന്റെ ഭാഗമാണ്. വായന മരം, കുട്ടി റേഡിയോ തുടങ്ങിയവും ഇതിന്റെ ഭാഗമായി നടക്കും.
വിദ്യാരംഗം കലാ സാഹിത്യ വേദി, ശാസ്ത്ര ഗണിത ശാസ്ത്ര IT , ഭാഷാ ക്ലബുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
ഹെഡ് മാസ്റ്റർ എൻ.എ അബ്ദുസലാം ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് ടി മധുസൂദനൻ , സി.കെ ആത്മജിത , കെ സി അസീസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ പി യു സാഹിർ, കെ. അർച്ചന , എസ്.ആർ.ജി. കൺവീനർ ടി പി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. വായനവാരത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരം , കഥ പറയൽ LP (1,2 ) ,പി എൻ പണിക്കർ ഡോക്യുമെൻ്റേഷൻ തുടങ്ങിയവയുടെ പ്രഖ്യാപനും നടത്തി .
Post a Comment