സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോ ഷൻ സൊസൈറ്റിയും ചേർന്ന് സംഘടി പ്പിക്കുന്ന പത്താമത് മലബാർ റിവ ർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാ ക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ പ്രി ഇവ ൻ്റായി ഓമശ്ശേരിയിൽ നടന്നആവേ
ശകരമായ മഡ് ഫുട്ബോൾ ടൂർണ്ണ മെൻ്റിൽ ഓമശേരി ത്രീ ലൈൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ജേതാക്കളാ യി. കലാശകളിയിൽ അമിഗോസ് നീലേശ്വരത്തെയാണ് തോൽപ്പിച്ച ത്.
താഴെ ഓമശ്ശേരി റൊയാഡ് ഫാം മഡ് ഗ്രൗണ്ടിൽ ഓമശ്ശേരി പഞ്ചായ ത്തിന്റെ ആഭിമുഖ്യത്തിൽ ഒയിസ്ക ഇന്റർ നാഷണൽ ഓമശ്ശേരി സംഘ ടിപ്പിച്ച ടൂർണമെൻ്റ് ലിന്റോ ജോസ ഫ് എംഎൽഎ ഉദ്ഘാടനം ചെ യ്തു. ഓമശേരി പഞ്ചായത്ത് പ്രസി ഡൻ്റ് പി കെ ഗംഗാധരൻ അധ്യക്ഷ നായി.
കൊടുവള്ളി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡൻ്റ് കെ എം അഷ്റ ഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസി ഡൻ്റ് അലക്സ് തോമസ്, തിരുവ മ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, ഓമശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫാത്തിമ അബു, ഒയിസ്ക ഇൻ്റർ നാഷണൽ സെക്രട്ടറി ജനറൽ എം അരവിന്ദ് ബാബു, സീനത്ത് തട്ടാ ഞ്ചേരി , എസ് പി ഷഹന, പി അ ബ്ദുൾ നാസർ, അജു എമ്മാ നുവൽ, ജയപ്രകാശ് കനവ് എന്നിവർ സംസാരിച്ചു. കേരള അഡ്വഞ്ചർ ടൂറിസം പ്രമോ ഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് മലബാർ റിവർ ഫെസ്റ്റിവലിനെ കുറിച്ച് വിശദീ കരി ച്ചു. ഒയിസ്ക ഓമശേരി ചാപ്റ്റർ സെക്രട്ടറി റസാഖ് പുത്തൂർ സ്വാഗ തവും പഞ്ചായത്ത് അംഗം പി അ ബ്ദുൾ നാസർ നന്ദിയും പറഞ്ഞു.
സമാപന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ പി കെ ഗംഗാധൻ ഉദ്ഘാടനം ചെയ്തു.റൊയാഡ് അഷ്റഫ് അധ്യ ക്ഷനായി. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ട്രോഫിക ൾ വിതരണം ചെയ്തു.
.
Post a Comment