Jul 29, 2024

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ താലൂക്ക് ദുരന്തനിവാരണ സേനയുടെ(TDRF) പരിശീലനം സംഘടിപ്പിച്ചു.


മലയോര മേഖലയെ അപകട മുക്തമാക്കാൻ താലൂക്ക് ദുരന്തനിവാരണ സേന ടി ഡി ആർ എഫിൻ്റെ നേതൃത്വത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തും തിരുവമ്പാടി ജനമൈത്രി പോലീസുമായി സഹകരിച്ച് ഏകദിന ജീവൻ രക്ഷ പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.


മലയോര മേഖലയായ തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പൊതുജനങ്ങൾക്കായി ജീവൻ രക്ഷ പരിശീലനം സംഘടിപ്പിച്ചു.തിരുവമ്പാടി ഗ്രാമപഞ്ചായത്തും ജനമൈത്രി പോലീസും സംയുക്തമായി താലൂക്ക് ദുരന്തനിവാരണ സേനയുടെ ഒന്നാംഘട്ട ജീവൻ രക്ഷ പരിശീലനo സംഘടിപ്പിച്ചത്.
ജലാശയ അപകടങ്ങൾ,അപകടസ്ഥലങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ,അറ്റാക്ക് സംഭവിച്ചാൽ,പാമ്പ് കടിയേറ്റാൽ,കുഴഞ്ഞുവീണാൽ,മറ്റ് നിത്യേന ഉണ്ടാകുന്ന ഒട്ടുമിക്ക അപകടങ്ങളിലെയും എങ്ങനെ നേരിടണമെന്നുള്ളതിന്റെ പരിശീലനമാണ് ഇന്ന് നൽകിയത്.രണ്ടാംഘട്ട ഫയർ ആൻഡ് റെസ്ക്യൂ ട്രെയിനിങ് വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു പരിപാടിയിൽ താലൂക്ക് ദുരന്തനിവാരണ സേന ജില്ലാ കോർഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പോലീസ് സബ് ഇൻസ്പെക്ടർ അബ്ദുൽ റസാഖ്. മുഖ്യ അതിഥിയായി താലൂക്ക് ദുരന്തനിവാരണ സേന ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിസി മാളിയേക്കൽ.അഷ്റഫ് പയ്യാനക്കൽ. റഫീഖ് ആനക്കാംപൊയിൽ.ലിസി സണ്ണി. ഫാസിൽ തിരുവമ്പാടി തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു. ബിഎൽഎസ് ട്രെയിനർ മുഹമ്മദ് മുണ്ടമ്പ്ര ജീവൻ രക്ഷ പരിശീലനം നൽകി. മുസ്തഫ ടി കെ പരിപാടിയിൽ സ്വാഗതം ചെയ്തു. താലൂക്ക് ദുരന്തനിവാരണ സേന ജില്ലാ വളണ്ടിയർ ക്യാപ്റ്റൻ മിർഷാദ് ചെറിയടത്ത് പരിപാടിയിൽ നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only