മുക്കം: മലയോരങ്ങളിൽ കനത്ത മഴയും മലവെള്ളപ്പാച്ചിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
തുഷാരഗിരി – ആനക്കാ പൊയിൽ , മുത്തപ്പൻപുഴ , ഇലന്ത്കടവ് ചെമ്പുകടവ് ഭാഗത്ത് ശക്തമായ മഴയാണ്.
ചാലിപ്പുഴയിൽ മല വെള്ളപാച്ചിൽ ഉച്ചയോടെ ശക്തിപ്പെട്ടതിനാൽ ഒഴുക്ക് വർദ്ധിച്ചു.
ചെമ്പ്കടവ് പാലത്തിൽ മലവെള്ള പാച്ചിലിൽ മുങ്ങി. ഗതാഗതവും മുടങ്ങി.
മുകളിൽ നിന്ന് മരങ്ങൾ ഒലിച്ചു വന്ന് ചെമ്പുകടവ് പാലത്തിനടുത്ത് പുഴയിൽ അടിഞ്ഞതിനാൽ പാലത്തിന് മുകളിൽ വെള്ളം കയറി.
വാഹനങ്ങൾ മലവെള്ളം പാച്ചിൽ ശക്തമായ തിനാൽ ഇത് വഴി പോകാൻ തടസ്സമായിരിക്കയാണ്.
തിരുവമ്പാടി ഉറുമി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ പല റോഡുകളിലും യാത്ര ദുരിതമായിരിക്കുകയാണ്.
മുക്കം നഗരസഭ പ്രദേശങ്ങളിൽ അതിശക്തമായി മഴ തുടരുകയാണ്. ചാലിപ്പുഴയുടെ മലവെള്ളപാച്ചിൽ മുറമ്പാത്തി പുഴയടക്കം ഒട്ടുമിക്ക പുഴകളും കരകവിഞ്ഞു.
കിഴക്കൻ മലയോരങ്ങളിലെ ശക്തമായ മഴ ഇരുവഴിഞ്ഞി, ചെറുപുഴകളിൽ ജലനിരപ്പ് ഉയർന്നു
Post a Comment