കൃഷി ഭവനും സംയുക്തമായി കർഷക ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പഞ്ചായത്തിലെ വിവിധ മേഖലകളിലെ മികച്ച കർഷകരെ ആദരിച്ചു. എൻ.എം മുഹമ്മദ് ഹാജി സ്മാരക ഗോൾഡ് മെഡൽ മികച്ച സമ്മിശ്ര കർഷകനായ ലത്തീഫ് പനങ്ങാമ്പുറത്തിന് നൽകി. പുഷ്പ കൃഷി ഗ്ലാഡിസ് ടോമി, തേനീച്ച കർഷകൻ അബ്ദുറഹ്മാൻ കെട്ടിൽ, അടുക്കള തോട്ടം കദീജ കുറാമ്പ്ര, വനിത കർഷക ശാന്ത ദേവി മൂത്തേടത്ത്, എസ്.സി കർഷകൻ ഗോപാലൻ ഇ.പി, ക്ഷീര കർഷകൻ വത്സരാജ് അമ്പിടിച്ചാലിൽ, വിദ്യാർത്ഥി കർഷകൻ ഇഷാൻ പി.ടി, മുതിർന്ന കർഷകൻ മുഹമ്മദ് ഹാജി അടുക്കത്തിൽ, വാഴ കർഷകൻ പ്രദീപ് സി. പി, പച്ചക്കറി കർഷകൻ ഇസ്മാലുട്ടി ആത്തിക്ക തൊടികയിൽ, നെല്ല് കർഷകൻ ഷരീഫ് ചാമക്കാലയിൽ, യുവ കർഷകൻ ആഷിൽ തൂങ്ങലിൽ, തെങ്ങ് കർഷകൻ കാസിം വേങ്ങേരി പറമ്പിൽ, കർഷക തൊഴിലാളി ബാലൻ പെരിലക്കാട്, ജൈവ കർഷകൻ പുഷ്പ തുടങ്ങിയവരെ ആദരിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ദേവി മൂത്തേടത്ത്, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൗദ ടീച്ചർ, രാജിത മൂത്തേടത്ത് പഞ്ചായത്ത് അംഗങ്ങളായ എടത്തിൽ ആമിന, അഷ്റഫ് തച്ചാറമ്പത്ത്, വി.പി സ്മിത, റുഖിയ റഹീം, ശിവദാസൻ കരോട്ടിൽ, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ സമാൻ ചാലുളി, കെ.കോയ, ഷാജി കുമാർ, ജാഫർ മാഷ്, എ.പി മോയി, എ.പി മുരീധരൻ, യൂനുസ് പുത്തലത്ത്,കൃഷി ഓഫീസർ രേണുക കൊല്ലേരി, അസിസ്റ്റൻ്റ്മാരായ ടി ബാലകൃഷ്ണൻ, പി. മിഥുൻ, കെ. അജി തുടങ്ങിയവർ സംസരിച്ചു.
Post a Comment