ചിങ്ങം 1 കർഷക ദിനത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ കർഷകരെ ആദരിച്ചു.
പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ശ്രീ. ജോസ് പെരുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം ഉൽപ്പന്നങ്ങളെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റുകയും വിളകൾക്കുള്ള മാർക്കറ്റുകൾ കൃത്യമായി കണ്ടെത്തുന്നതിനും കർഷക കൂട്ടായ്മകളുടെ കൂട്ടായ ശ്രമങ്ങൾ ആണ് വേണ്ടതെന്നും അത്തരം ശ്രമങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി മുന്തിയ പരിഗണന നൽകുന്നുണ്ട് എന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ വിൽക്കുവാൻ ആവശ്യമായ അടിസ്ഥാന വികസന സൗകര്യത്തിന് ഭാഗമായുള്ള ആഴ്ചയുടെ നിർമ്മാണ പ്രവർത്തികൾ ഉടനെ ആരംഭിക്കുമെന്നും കർഷക അവാർഡുകൾ നേടിയവരെ അഭിനന്ദിച്ചുകൊണ്ട് നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡണ്ട് അറിയിച്ചു
ലിസി ചാക്കോ ചിന്ന അശോകൻ, ഷിബു പുതിയേടത്ത്, .വിൻസൻ്റ് വടക്കേമുറി, മാത്യു ചെമ്പോട്ടിക്കൽ, കഹാർ വേഞ്ചേരി, ജിമ്മി തോമസ്, മാത്യൂസ് കൊരട്ടിക്കര, രമ്യാരാജൻ വി കൃഷി ഓഫീസർ കൃഷി അസിസ്റ്റുമാരായശ്രീമതി. കോമളം പി.സി. ജോസഫ് വി, സജിത്ത് വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വാർഡ് മെമ്പർമാരായ ഷാജു ടി പി തേൻമലയിൽ, സിസിലി ജേക്കബ്, റോസ്‌ലി മാത്യൂ , ഷാജി മുട്ടത്ത്, ചിന്നമ്മ മാത്യൂ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മുതിർന്ന കർഷകനുള്ള ആദരവ് ശ്രീ. അബ്രഹാം നെല്ലിക്കുന്നേലിന് ലഭിച്ചു.
മികച്ച കർഷകനായി ശ്രീ. തോമസ് കുര്യൻ ഐരാറ്റിൽ
മികച്ച വനിത കർഷകയായി ശ്രീമതി. ആനീസ് ചാക്കോ വട്ടുകുളത്തേൽ
മികച്ച പട്ടികജാതി കർഷകയായി ശ്രീമതി. സിന്ധു സി. കാവുങ്കൽ
മികച്ച ക്ഷീര കർഷകനായി ശ്രീ. സെബാസ്റ്റ്യൻ പുത്തൻ വീട്ടിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് പ്രശസ്തി പത്രവും ക്യാഷ് അവാർഡും കാർഷിക ഉപകരണങ്ങളും സമ്മാനമായി നൽകി
Post a Comment