സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ 10 പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ. എ.ഡി.ജി.പി വെങ്കിടേഷിന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു. ക്രൈംബ്രാഞ്ച് മേധാവിയാണ് അദ്ദേഹം.
സ്തുതർഹ്യ സേവന മെഡൽ ലഭിച്ചവർ ഇവരാണ്- എസ്.പി നജീബ് സുലൈമാൻ, ഡിവൈ.എസ്.പി സിനോജ് ടി. എസ്, ഡിവൈ.എസ്.പി ഫിറോസ് എം ഷഫീഖ്, ഡിവൈ.എസ്.പി പ്രതീപ്‌കുമാർ അയ്യപ്പൻ പിള്ള, ഡി.വൈ.എസ്.പി രാജ്കുമാർ പുരുഷോത്തമൻ, ഇൻസ്പെക്ടർ ശ്രീകുമാർ എം. കൃഷ്ണൻകുട്ടി നായർ, സബ് സ്പെക്ടർ സന്തോഷ് സി.ആർ, സബ് ഇൻസ്പെക്‌ടർ രാജേഷ് കുമാർ ശശിധരൻ ലക്ഷ്മി അമ്മ, ഹെഡ് കോൺസ്റ്റബിൾ മോഹൻദാസൻ.
രാജ്യത്താകെ വിവിധ വിഭാഗങ്ങളിലായി 1037 പേർക്കാണ് മെഡൽ സമ്മാനിക്കുക. അർഹരായവർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മെഡൽ സമ്മാനിക്കും.
Post a Comment