കോടഞ്ചേരി : വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം സകല 2K24 വിപുലമായി സംഘടിപ്പിച്ചു .ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച പൊതു ചടങ്ങിന് സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷത വഹിച്ചു. ആനിമേഷൻ ഫിലിം ഡയറക്ടറും 2024 -ലെ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ദേശീയ അവാർഡ് ജേതാവുമായ ജോഷി ബെനഡിക് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തന്റെ അവാർഡിന് അർഹമായ എ കോക്കനട്ട് ട്രീ എന്ന ആനിമേഷൻ ചിത്രത്തിന്റെ പിന്നണി പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സി. മെൽവിൻ എസ് ഐ സി മുഖ്യപ്രഭാഷണം നടത്തി. ഓരോ നിറഞ്ഞ പുഞ്ചിരിയും മികച്ച കലയെന്നു സിസ്റ്റർ അഭിപ്രായപ്പെട്ടു.അദ്ധ്യാപികയും മാനേജ്മെൻറ് പ്രതിനിധിയുമായ സി. സുധർമ്മ എസ് ഐ സി, സ്റ്റാഫ് സെക്രട്ടറി ഗ്ലാഡിസ് പി പോൾ, സ്കൂൾ ലീഡർ ബ്രിന്റോ റോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും അദ്ധ്യാപികയും ആർട്സ് കോഡിനേറ്ററുമായ റാണി ആൻ ജോൺസൺ ഏവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു. രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിനിയായ ആൻവിയ ടിജി ചടങ്ങിനു ആങ്കറിംഗ് നടത്തി തുടർന്ന് വിവിധങ്ങളായ കലാ മത്സരങ്ങൾ വേദികളിൽ നടത്തപ്പെട്ടു.
വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകൾ പ്രകടമാക്കുന്ന മികവുറ്റ തരത്തിലുള്ളതായിരുന്നു സകല 2K24. ആവേശകരമായ കലകളുടെ പോരാട്ടത്തിൽ 150 പോയിന്റോടെ പ്ലസ് വൺ സയൻസ് ഒന്നാം സ്ഥാനത്തും 126 പോയിന്റോടെ പ്ലസ് ടു സയൻസ് രണ്ടാം സ്ഥാനത്തും എത്തിച്ചേർന്നു. വൈകുന്നേരം 4:10 ഓടെ സ്കൂൾ കലാമേളയ്ക്കു തിരശീല വീണു.
Post a Comment