പച്ച പർവതവും കോടമഞ്ഞും പുതച്ച നീലഗിരി ജില്ലയുടെ കുന്നിൻ ചെരുവിലൂടെ മറുനാടൻ കഥകളും സായാഹ്ന കാഴ്ചകളും ആസ്വദിച്ച് മലയോര പട്ടണമായ ഗൂഡല്ലൂരിലേക്ക് നമ്മുടെ കൂളിമാട്,ചെറുവാടി വഴി ഒരു യാത്ര പോയാലോ...
സ്വന്തമായി വാഹനവും താങ്ങാൻ കഴിയാത്ത നൂലാമാലകളും സഹിച്ച് പോകുന്നതിനും പകരം കേരളത്തിന്റെ സ്വന്തം ആനവണ്ടിയിൽ ചുറ്റും പ്രകൃതി ആസ്വദിച്ച് ഒത്തിരി കഥകളുമായി വെറും ചെറുവാടി നിന്ന് ₹95 രൂപ ടിക്കറ്റ് നിരക്കിൽ നമുക്ക് ഗൂഡല്ലൂർ വരെ പോകാം.
മലബാറിന്റെ ഇടനെഞ്ചിൽ തുന്നി ചേർത്ത സഞ്ചാരികളുടെ ഇഷ്ട റൂട്ടായ കോഴിക്കോട് ഊട്ടി ഹൃസ്യ ദൂര പാതയാണ് ഇന്ന് യാത്രക്കാരുടെ മനം കവരുന്നത്. മലപ്പുറം നിലമ്പൂർ അരീക്കോട് ഭാഗത്ത് നിന്ന് വരുന്നവർക്ക് കോഴിക്കോട് മെഡിക്കൽ കോളേജ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും തൃക്കളയൂർ ക്ഷേത്രം, കൊന്നാരം മഖാം , താത്തൂർ മഖാം, എംവിആർ ക്യാൻസർ സെന്റർ ഹോസ്പിറ്റൽ, കെഎംസിടി ഹോസ്പിറ്റൽ, NIT എന്നിവിടങ്ങളിലേക്ക് കണക്ഷൻ ലഭിക്കാവുന്ന സർവീസ് . തിരിച്ച് കോഴിക്കോട് മാവൂർ കൂളിമാട് ചെറുവാടി അരീക്കോട് എടവണ്ണ ഭാഗത്ത് ഉള്ളവർക്ക് നാടുകാണി ചുരം, ഗൂഡല്ലൂർ എന്നിവിടങ്ങളിലേക്കും തോപ്പക്കാട്,മസിനഗുഡി, ദേവാല,പന്തല്ലൂർ, ഊട്ടി വരെ കണക്ഷൻ ലഭിക്കാവുന്ന സർവീസ് കൂടിയാണ് ഇത്.
കോഴിക്കോട് മുതൽ വഴിക്കടവ് വരെ ഓർഡിനറിയായും തുടർന്ന് ഗൂഡല്ലൂർ വരെ ലിമിറ്റഡ് സ്റ്റോപ്പ് ആയുമാണ് സർവീസ് നടത്തുന്നത്. ബസിന്റെ നിറവും സൂപ്പർ ഫാസ്റ്റും കണ്ട് നിങ്ങൾ ടെൻഷൻ അടിക്കേണ്ട ഓർഡിനറി സർവീസിൽ നിങ്ങൾ പറയുന്ന സ്റ്റോപ്പുകളിൽ ബസ് നിർത്തി തരും എന്നതാണ് യാത്രക്കാരെ ഈ ബസ് കൊതിപ്പിക്കുന്നത്..
Post a Comment