Aug 15, 2024

സ്കൗട്ട്സ് & ഗൈഡ്സ് - എൻ.എസ്.എസ് വിദ്യാർത്ഥികൾ 78 - മത് സ്വാതന്ത്ര്യ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു


കോടഞ്ചേരി സെൻ്റ്.ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് - എൻ.എസ്.എസ് വിദ്യാർത്ഥികൾ സംയുക്തമായി സ്വാതന്ത്ര്യ ദിന സന്ദേശ റാലി,ഫ്ലാഷ് മോബ്,ഹർ ഗർ തിരംഗ,ദേശഭക്തിഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.


സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതമാശംസിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് സ്വാതന്ത്ര്യ ദിന സന്ദേശ റാലി റാലി ഫ്ലാഗ് ഓഫ് ചെയ്തു.സ്റ്റാഫ് സെക്രട്ടറി സജി ജെ കരോട്ട്,പി.ടി.എ ഭാരവാഹികൾ എന്നിവർ ആശംസയറിയിച്ച് സംസാരിച്ചു.

ഭാരതീയരായ നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളെ സ്മരിച്ചു കൊണ്ട് നമ്മുടെ രാജ്യത്തിൻ്റെ അഖണ്ഡതയും,ശക്തിയും ഓർമ്മിപ്പിക്കുന്ന രീതിയിൽ ഫ്ലാഷ്മോബ്,ദേശഭക്തിഗാനം തുടങ്ങിയ പരിപാടികളും കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ചു.

'ഹർ ഗർ തിരിംഗ' യുടെ ഭാഗമായി സ്കൗട്ട്സ് & ഗൈഡ്സ് - എൻ.എസ്.എസ് വിദ്യാർത്ഥികൾ അവരുടെ കുടുംബാംഗങ്ങളോടൊപ്പം വീടുകളിൽ പതാകയുയർത്തി ഫ്ലാഗ് സല്യൂട്ട് നൽകി.

നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ ജീവൻ നൽകിക്കൊണ്ടും ധീരതയോടെ പോരാടുന്ന പട്ടാളക്കാർ,പ്രകൃതിക്ഷോഭങ്ങൾ നേരിടുവാൻ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന പോലീസ്,ഫയർഫോഴ്സ്,സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്ക് ആദരമർപ്പിച്ചു കൊണ്ട് നടത്തിയ പരിപാടികൾക്ക് സ്കൗട്ട്സ് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു,അദ്ധ്യാപക - അനദ്ധ്യാപകർ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only