തിരുവമ്പാടി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജനമൈത്രി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആചരണവും സന്നദ്ധ സേവകരെ ആദരിക്കലും സംഘടിപ്പിച്ചു. തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ലിസ്സി മാളിയേക്കൽ ദേശീയ പതാക ഉയർത്തി. വയനാട് പ്രകൃതി ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായ തിരുവമ്പാടിക്കാരായ ശ്രീമതി മറിയാമ്മ ബാബു, ജോഷി ജോസഫ്, അഷ്‌റഫ് സിഎം, ഷംസുദ്ദീൻ എന്നിവരെ ആദരിച്ചു. കേരള മദ്യ നിരോധനസമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ കെ. മുഹമ്മദ്, ടി. കെ. മുസ്തഫ, അജു എമ്മാനുവൽ, പി. സി. ആലി, പി. ഭഗത്, പി. ആയിഷ, കെ. അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.
Post a Comment