മുക്കം: വയനാട് ദുരന്ത ഭൂമിയിൽ നിന്നും ഇന്ത്യൻ സൈന്യം എയർ ലിഫ്റ്റ് ചെയ്ത് കൊണ്ടോട്ടിയിലെത്തിക്കുകയും ശേഷം കൊണ്ടോട്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയും ചെയ്ത കിടപ്പു രോഗിയെ ദിവസങ്ങൾക്കു ശേഷം തിരിച്ചു മേപ്പാടിയിലെത്തിച്ചു.. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ
HML ടീ പ്ലാൻറ്റേഷനിലെ മുൻ തൊഴിലാളിയും എസ്റ്റേറ്റ് പാടിയിൽ താമസക്കാരനുമായിരുന്ന മേപ്പാടി സ്വദേശിയെയാണ് തിരിച്ചു സ്വന്തം നാട്ടിലെ ആശുപത്രിയിലേക്കെത്തിച്ചത്.
മുക്കം കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റ് ൽ പ്രവർത്തിക്കുന്ന കോസ്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആംബുലൻസാണ് വയനാട് ദുരന്തത്തിൽ പെട്ടവരോട് ചേർന്ന് നിൽക്കുന്നതിന്റെ സൂചകമായി തങ്ങളുടെ ആംബുലൻസ് സൗജന്യമായി ഇതിനായി വിട്ടു നൽകിയത്. കൊണ്ടോട്ടിയിൽ നിന്നും രോഗിക്ക് തിരിച്ചു പോവേണ്ടുന്നതിനുള്ള അനുമതി ലഭ്യമായതിനു ശേഷം കോസ്കോ ക്ലബ് പ്രസിഡന്റ് അസ്‌കർ പാപ്പാട്ട് , സെക്രട്ടറി അംജത് ഖാൻ യു കെ, എന്നിവരുടെ നേതൃത്വത്തിൽ രോഗിയെ മേപ്പാടിയിലെ മൂപ്പനാട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദുരന്ത ദിവസവും കോസ്കോ ആംബുലൻസ് മേപ്പാടിയിൽ സജീവമായിരുന്നു.
Post a Comment