Aug 27, 2024

കാട്ടുപന്നി കൃഷി നശിപ്പിച്ചു


കൂമ്പാറ: മലയോര ഹൈവേ കടന്നു പോകുന്ന കൂടരഞ്ഞി കൂമ്പാറ റോഡിൽ പുഷ്പഗിരി പള്ളിക്കു സമീപം കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നി ഇറങ്ങി വ്യാപകമായ കൃഷി നാശം. ചെമ്പുകെട്ടിക്കൽ ഫ്രാൻസിസ് സാലസിൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ 40 ഓളം നേന്ദ്ര വാഴകളും 30 - ഓളം മരച്ചീനിയുമാണ് കാട്ടുപന്നി ആക്രമത്തിൽ നശിച്ചത്. നേന്ദ്ര വാഴക്ക് ആറ്  മാസം പ്രായവും മരച്ചീനിക്ക്  4 മാസം പ്രായവും ഉണ്ട്. കൂടാതെ മൂന്ന് വർഷമായ കമുക്, തെങ്ങ് എന്നിവയും നശിപ്പിച്ചിട്ടുണ്ട്. മരച്ചീനിയ്ക്ക് തീർത്ത സംരക്ഷണ വേലി തകർത്താണ് ഇവ നശിപ്പിച്ചത്.  ഏകദേശം 25000 രൂപയുടെ നഷ്ടമുണ്ടായതായി കർഷകൻ പറഞ്ഞു.

ചിത്രവിവരണം: കഴിഞ്ഞ രാത്രിയുണ്ടായ കാട്ടുപന്നി ആക്രമത്തിൽ നശിച്ച ചെമ്പു കെട്ടിക്കൽ ഫ്രാൻസിസ് സാലസിൻ്റെ നേന്ദ്ര വാഴകളും മരച്ചീനികളും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only