2024 26 വർഷക്കാലത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസ്സ് ഫോറം ഭാരവാഹികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
മുക്കം വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് പി. അലി അക്ബർ പുതിയ ഭാരവാഹികൾക്ക് ഉപഹാരം നൽകി ആദരിച്ചു .
സി.ഫസൽ ബാബു (മാധ്യമം)
ജനറൽ സെക്രട്ടറി
മുഹമ്മദ് കക്കാട് (ചന്ദ്രിക)
ട്രഷറർ
വഹാബ് കളരിക്കൽ (മലയാള മനോരമ)
വൈസ് പ്രസിഡണ്ടുമാരായ
ഫൈസൽപുതുക്കുടി (മാധ്യമം)
റഫീഖ് തോട്ടുമുക്കം (മീഡിയ വൺ )
ജോ: സെക്രട്ടറിമാരായ
വിനോദ് നിസരി (സിടിവി)
രാജീവ് സ്മാർട്ട്
(പ്രസ് ക്ലബ് ഫോട്ടോഗ്രാഫർ ) എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത് . വി.പി അനീസ് ,ഡിറ്റോ തോമസ്, പി. പി .അബ്ദുൽ മജീദ് ,ചാലിയാർ അബ്ദുസ്സലാം,എം.ടി.അസ്ലം ഹാരിസ് ബാബു, ഷിംജി വാരിയംങ്കണ്ടി, മെട്രോ ഫൈസൽ, കെ.ടി. ശരീഫ് കെ സി .നൂറുദ്ദീൻ ,നിസാർ ബെല്ല ,ഷമീർ യാമിക ,റൈഹാന നാസർ , സാജിത തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment