മുക്കം : നഗരസഭയിലെ പത്താം വാർഡ് തടപ്പറമ്പ് പെരുമ്പടപ്പ് പ്രദേശത്ത് സ്വകാര്യ കെട്ടിടത്തിൽ ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റിന് സർക്കാർ അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ 16 അംഗങ്ങൾ ഒപ്പിട്ടു നൽകിയ പ്രത്യേക യോഗത്തിൽ സിപിഎം മെമ്പർമാർ ബീവറേജിന് അനുകൂലമായി വോട്ട് ചെയ്തു.
നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്ത് ബീവറേജ് ഔട്ട്ലെറ്റ് വരുന്നതോടുകൂടി അത് ജനങ്ങളുടെ സമാധാനം തകർക്കുമെന്നും മദ്യപാനികളുടെയും സാമൂഹ്യദ്രോഹിക ളുടെയും വിളയാട്ടം ഉണ്ടാകുമെന്നും ആയതിന് തുടങ്ങാൻ അനുവദിക്കരുതെന്നും കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി, ഭരണപക്ഷത്തെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുൽ മജീദ് തുടങ്ങിയ കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ നിർബന്ധം പിടിച്ച്, പാർട്ടി കൗൺസിലർമാർക്ക് വിപ്പ് നൽകി ബീവറേജിന് അനുകൂലം നിൽകുകയായിരുന്നു.
പ്രതിപക്ഷം കൊണ്ടുവന്ന അജണ്ട 14 വോട്ടിനെതിരെ 16 വോട്ടിന് വിജയിച്ചു.
കൗൺസിൽ യോഗത്തിൽ വേണു കല്ലുരുട്ടി,ഗഫൂർ മാസ്റ്റർ,വിശ്വനാഥൻ നികുഞ്ചം, എം കെ യാസർ,അബു മുണ്ടുപാറ,കൃഷ്ണൻ വടക്കയിൽ,ഫാത്തിമ കൊടപ്പന,സാറ കൂടാരം ഗഫൂർക്കല്ലുരുട്ടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മുക്കത്ത് പ്രതിഷേധ നടത്തി.
Post a Comment