നെല്ലിപ്പൊയിൽ : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ചെമ്പുകടവിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും,മഴയിലും മരം കടപുഴകി വീണ് ചെമ്പുകടവ് കോഴിക്കോടൻ ചാൽ പടിയറ ജോണിയുടെ വീട് തകർന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും,മഴയിലും വീടിന് സമീപത്തു നിന്നിരുന്ന കൂറ്റൻ മാവ് ഒടിഞ്ഞു വീണാണ് വീട് പൂർണ്ണമായും വാസയോഗ്യമല്ലാതായത്.
അപകടം നടക്കുന്ന സമയത്ത് ജോണിയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു.
വീട് വാസയോഗ്യമല്ലാതായതോടെ ജോണിയെയും കുടുംബത്തെയും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.അപകടത്തിൽ വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്.
പടം :കാറ്റിലും മഴയിലും മരം കടപുഴകി വീണ് തകർന്ന കോടഞ്ചേരി ചെമ്പുകടവ് പടിയറ ജോണിയുടെ വീട്
Post a Comment