കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംയുക്താഭിമുഖ്യത്തിൽ 'പ്ലാസ്റ്റിക് ഫ്രീ ക്യാംപസ് ' പദ്ധതിയുടെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കി ജൈവ - അജൈവ വസ്തുക്കൾ തരം തിരിച്ച് ഹരിത കർമ്മ സേനയ്ക്ക് നൽകി.
സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് ശുചിത്വ സന്ദേശം നൽകി പ്ലാസ്റ്റിക് ഫ്രീ ക്യാംപസ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾ ചാക്കുകളിൽ നിറച്ചും,ഉപയോഗശൂന്യമായ മറ്റ് സാധന - സാമഗ്രികൾ പ്രത്യേകം തരം തിരിച്ച് മാറ്റിയുമാണ് വിദ്യാർത്ഥികൾ മാലിന്യ സംസ്കരണ - പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത്.
സ്കൂളിലെ അദ്ധ്യാപകരായ ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു,സ്കൗട്ട് ട്രൂപ്പ് ലീഡർ ചന്ദ്രു പ്രഭു,സ്കൗട്ട് അലക്സ് സജി,അശ്വിൻ സുരേഷ്,അലൻ ബിനു,സോണിക് സോജി,വിബിൻ കെ വി,ഗൈഡ് അൻസ മോൾ മാത്യു,ആരതി രാജൻ,ടെസിൻ മരിയ രാജേഷ്,എൻ.എസ്.എസ് ലീഡർ ഡോൺ ജിൻസൺ, ജെഫ്രി ബിജു കെ,ജെറിൻ ജോൺ എന്നിവർ ചേർന്ന് സ്കൂൾ - പരിസര ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Post a Comment