കാരശ്ശേരി : വയനാട്ടിലെ ദുരിത
ബാധിതർക്ക് യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനശേഖ
രണാർഥം കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "മൊഹബത് കീ ദുക്കാൻ " എന്ന പേരിൽ ചായ
ക്കട തുടങ്ങി.നോർത്ത് കാര
ശ്ശേരിയിൽ മുക്കം കടവ് പാല
ത്തിന് സമീപം ആരംഭിച്ച ചായ
ക്കട ഡി.സി.സി.മെമ്പർ എം.ടി. അഷ്‌റഫ് എ.പി.മുരളീധരന് ചായ
കൈമാറി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.മുഹമ്മദ് ദിഷാൽ അധ്യക്ഷനായി.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സമാൻ ചാലൂളി,നിഷാദ് വീച്ചി, ഷാനിബ് ചോണാട്, എം. മുൻദിർ. എം.എ. സൗദ , പി.വി.സുരേന്ദ്രലാൽ,പി. പ്രേമദാസൻ,ഷഹർബാൻ,
അഭിജിത്, സി.വി. ഗഫൂർ,മജീദ് വെള്ളലശ്ശേരി, സി.ടി.ജബ്ബാർ,
സുഹറ,കെ.കെ.ഫായിസ് , ടി.പി.നൗഷാദ്, അസ്സൈൻ എടത്തടത്തിൽ,ഫൈസൽ ആനയാംകുന്ന്, അബൂബക്കർ സിദ്ദിഖ്, ടി.കെ.സുധീരൻ, പ്രഭാകരൻ മുക്കം എന്നിവർ സംബന്ധിച്ചു.
ഫോട്ടോ:
കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "മൊഹബത് കീ ദുക്കാൻ " എന്ന പേരിൽ ചായ
ക്കട എ.പി. മുരളീധരന് ചായ കൈമാറി എം.ടി. അഷ്‌റഫ് ഉദ്ഘാടനം ചെയ്യുന്നു.
Post a Comment