Aug 31, 2024

സിസ്റ്റർ ലിസി ഇളംതുരുത്തിയിൽ നിര്യാതയായി


കോടഞ്ചേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റർ ലിസി ഇളംതുരുത്തിയിൽ 56 (എഫ്സിസി) നിര്യാതയായി. പരേത തിരുവമ്പാടി ഇളംതുരുത്തിയിൽ കുടുംബാംഗമാണ്.

തിരുവാമ്പാടി ഇളംതുരുത്തിയിൽ പരേതനായ കുരുവിള അന്നമ്മ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ പുത്രിയാണ്. മലാപ്പറമ്പ്, കരങ്കല്ലത്താണി, ഈരൂട്, കോടഞ്ചേരി എന്നീ മഠങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയി, ഗ്രേസി, സി. സോഫി എഫ്.സി.സി, പരേതനായ മാനുവൽ, തോമസ്, ലില്ലി.

സംസ്കാരം നാളെ (01-09-24) ഉച്ചകഴിഞ്ഞ് ഇരൂട് കോൺവെന്റിലെ ശുശ്രൂഷകൾക്കു ശേഷം രണ്ടുമണിക്ക് താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമി ജിയോസ് ഇഞ്ചനാനിയുടെ കാർമികത്വത്തിൽ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only