കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ഈരൂട് കരിമ്പാലകുന്ന് ഭാഗത്ത് ഇരുതുള്ളിപുഴയിൽ കാണാതായ അന്യസംസ്ഥാന മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി വളരെ വൈകി വരെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലമാണ് ഇന്നലെ രാത്രി വൈകി തിരച്ചിൽ അവസാനിപ്പിച്ചത്. തിരച്ചിൽ ഇന്ന് രാവിലെ ആരംഭിച്ചിരുന്നു.ജാർഖണ്ഡ് സ്വദേശിയായ സുലൻ കിസാൻ (20) എന്ന യുവാവാണ് പുഴയിൽ മുങ്ങി മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മുതൽ ഇയാളെ കാണാനില്ല. കൂടെയുള്ളവർ അന്വേഷിച്ചപ്പോൾ പുഴയുടെ കരക്ക് വസ്ത്രവും ചെരുപ്പും കണ്ടെത്തി. തുടർന്നാണ് പുഴയിൽ തിരച്ചിൽ തുടങ്ങിയത്.ഇന്ന് നടത്തിയ തിരച്ചിലിന്ഫയർഫോഴ്സ്,സിവിൽ ഡിഫൻസ്, പോലീസ്,കർമ്മ ഓമശ്ശേരിയുടെ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
Post a Comment