Aug 28, 2024

നൂതന കൃഷി രീതികളിൽ പരിശീലനം നേടി കുട്ടിക്കർഷകർ


മുക്കം:കാർഷിക രംഗത്തെ പുത്തൻ രീതികളെക്കുറിച്ചും ഫലവൃക്ഷത്തൈകളുടെ പരിചരണത്തെക്കുറിച്ചും വിദ്യാർത്ഥികൾ കണ്ടറിഞ്ഞു. കാരശ്ശേരി എച്ച്.എൻ.സി കെ എം എയുപി സ്കൂൾ കാർഷിക ക്ലബ് പൊയിലിൽ അഗ്രോ ഫാമിന്റെ സഹകരണത്തോടെ നടത്തിയ പരിശീലനത്തിലാണ് വിദ്യാർത്ഥികൾ കൃഷി രീതികൾ പരിചയപ്പെട്ടത്.
പച്ചക്കറി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയവ കുട്ടികൾ സ്വയം ചെയ്ത് പരിശീലിച്ചു. കൃഷി ഓഫീസർ രേണുക പരിശീലനം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റുഖിയ റഹീം അധ്യക്ഷത വഹിച്ചു. സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി തൈകൾ പി ടി എ പ്രതിനിധികൾ ഏറ്റുവാങ്ങി. പൊയിലിൽ അഗ്രോ ഫാം ഉടമ പൊയിലിൽ അബ്ദു ബഡ്ഡിംഗിൽ പരിശീലനം നൽകി. പി.ടി എ പ്രസിഡണ്ട് വി.പി. ഷിഹാബ്, എം.പി അസയിൻ മാസ്റ്റർ, ജ്യോതിഷ്. ഇ , ലുഖ്മാൻ കെ ,  റാഷിദ. പി , അർച്ചന .കെ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only