Aug 28, 2024

പോലീസുദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി പുസ്തകങ്ങള്‍ പുറത്തിറക്കി വയനാട് പോലീസ്


കല്‍പ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. 'കേസന്വേഷണം iCOPSലൂടെ', 'ജാഗ്രത' (സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ കൈപുസ്തകം) എന്നീ പുസ്തകങ്ങള്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാജ്പാല്‍ മീണ ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് കൈമാറിയാണ് പ്രകാശനം ചെയ്തത്. 'കേസന്വേഷണം iCOPS ലൂടെ' എന്ന പുസ്തകം പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള കൈപുസ്തകവും, 'ജാഗ്രത' പൊതുജനങ്ങള്‍ക്കായുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ പുസ്തകവുമാണ്. 27.08.2024ന് ജില്ലാ പോലീസ് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ അഡിഷണല്‍ എസ്.പി വിനോദ് പിള്ള, ജില്ലയിലെ ഡിവൈ.എസ്.പി മാര്‍, ഇന്‍സ്പെക്ടര്‍ എസ്.എച്ച്. ഓമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജനമൈത്രി ജില്ലാ അസി. നോഡല്‍ ഓഫീസര്‍ കെ.എം. ശശിധരന്‍ (സബ് ഇന്‍സ്പെക്ടര്‍), iCOPS ജില്ലാ അസി. നോഡല്‍ ഓഫീസര്‍ കെ.വി. അനീഷ് (സബ് ഇന്‍സ്പെക്ടര്‍), സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ.എം. നൗഷാദ്, പി.സി. ജ്യോതിഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. ജയ്‌മോന്‍, കെ. രഞ്ജിത്ത് തുടങ്ങിയവരെ ചടങ്ങില്‍ അനുമോദിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only