Aug 28, 2024

കെ എസ് ആർ ടിസി ബസ്സിൽ വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ.


താമരശ്ശേരി: മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പോലീസ് പിടികൂടി.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്കു നേരെ സമീപത്തെ സീറ്റിലിരുന്ന യുവാവാണ് നഗ്നതാപ്രദർശനം നടത്തിയത്.
ചുരം ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം, പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബസ്സ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

തമഴ്നാട് ചെങ്കോട്ട സ്വദേശി ശിവനയ്യയാണ് പിടിയിലായത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only