മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവർക്ക് അവരുടെ താമസസൗകര്യവും ഉപജീവനമാർഗ്ഗവും പൂർണമായി ലഭിക്കുന്നത് വരെ കോൺഗ്രസ് അവർക്ക് സംരക്ഷണമൊരുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂർണമായും, ഭാഗികമായും വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടും, വീട്ടുപകരണങ്ങളും, മറ്റ് സാഹചര്യങ്ങളും ഒരുക്കുന്നതിന് കോൺഗ്രസ് മുൻപന്തിയിൽ തന്നെ ഉണ്ടാകും. ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ഉപജീവനമാർഗം കണ്ടെത്തി നൽകണം. ഇല്ലെങ്കിൽ പാർട്ടി സ്വന്തം നിലയിൽ ഭൂമി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സമിതിയുടെ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അദ്ധ്യക്ഷനായിരുന്നു. അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഉമ തോമസ് എം.എൽ.എ, ജമീല ആലിപ്പറ്റ, എറണാകുളം ഡി.സി.സി. പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, എൻ.കെ. വർഗ്ഗീസ്, ടി.ജെ. ഐസക്ക്, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.ജി. ബിജു, ബിനു തോമസ്, ഗൗതം ഗോകുൽദാസ്, ജിനി തോമസ് എന്നിവർ പ്രസംഗിച്ചു
Post a Comment