Aug 11, 2024

ചക്കിട്ടപാറ സ്വദേശി ഉൾപ്പെടെ നാലുപേർ സൗദിയിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു.


സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ നാലു മരണം. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസിൻ്റെ(ജോസൂട്ടി) മകൻ ജോയൽ തോമസും (28) ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരും മരിച്ചത്.


അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരാണ്.പ്രോഗ്രാം കഴിഞ്ഞ് ,സാധന സാമഗ്രികളുമായി മടങ്ങുകയായിരുന്ന
ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. നാലു പേരുടെയും ശരീരങ്ങൾ  തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിയെന്നാണു ലഭിക്കുന്ന പ്രാഥമിക വിവരം. മൃതശരീരങ്ങൾ അൽബഹാർ ആശുപത്രിയിലാണുള്ളത്. മാതാവ് : മോളി. സഹോദരൻ : ജോജി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only