കൂടരഞ്ഞി : വയനാട്ടിലെ ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന വീടുകളുടെ ഫണ്ട് സ്വരൂപിക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന ന്യൂസ് പേപ്പർ ചലഞ്ചിന്" കൂടരഞ്ഞി മണ്ഡലത്തിൽ തുടക്കമായി. കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പതിപറമ്പിൽ യൂത്ത് മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിലിന് പഴയ പത്രം നൽകി പരിപാടിക്ക് തുടക്കം കുറിച്ചു.
റിബിൻ തെക്കുംകാട്ടിൽ, ദിപിൻ കൂമ്പാറ, ജോബിൻസ് പെരുംബൂള, ആൽവിൻ ജോസഫ്, ടെജിൻ പൂവാറൻതോട്, അക്ഷയ് മണിമല, ആൽബിൻ താഴെ കൂടരഞ്ഞി എന്നിവർ സന്നിഹിതരായി.
Post a Comment