ചെറുവാടി:കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിൽനിന്ന് പുതുതായി ആരംഭിച്ച കോഴിക്കോട് - ഗൂഡല്ലൂർ അന്തർ സംസ്ഥാന സർവീസിന്
ചെറുവാടി ലൈവ് online news, കൂളിമാട് പൗരാവലിയുമായി സഹകരിച്ച് കൂളിമാട്ടിൽ ഉജ്ജ്വല സ്വീകരണം നല്കി. ഡ്രൈവർ ഷബീറലി, കണ്ടക്ടർ സുധീർ എന്നിവരെ യഥാക്രമം കെ.എസ് ആർ ടി.സി. ഡയരക്ടർ ബോർഡ് മുൻ അംഗം കെ.എ. ഖാദർ മാസ്റ്ററും വാർഡ് മെമ്പർ കെ.എ. റഫീഖും പൊന്നാടയണിച്ചു.
ഇ. വീരാൻകുട്ടി മാസ്റ്റർ, ടി.സി. റഷീദ്, ഇ.കെ.നസീർ , ഇ കുഞ്ഞോയി, ടി.വി. ബശീർ ,എ.സാദിഖലി, വി. അഹമ്മദ് കുട്ടി, വി. അസീസ് ,എം വി.സെയ്തുട്ടി, കെ. വീരാൻകുട്ടി ഹാജി ,വി അബൂബക്കർ മാസ്റ്റർ, വി. അഹമ്മദ് കുട്ടി, എ.ജെ. കെ. തങ്ങൾ, എ.ടി. കോമു മോയിൻ ഹാജി, ഗുലാം ഹുസൈൻ കൊളക്കാടൻ ( ലോക കേരളസഭ മെമ്പർ ) , അനസ് താളത്തിൽ , കെ.ടി. ലത്തീഫ് ,റാഷിദ് ചെറുവാടി, ആദിൽ തെനങ്ങാപറമ്പ്,മജീദ് കൂളിമാട് തുടങ്ങിയവർ സംബന്ധിച്ചു. യാത്രക്കാർക്കും നാട്ടുകാർക്കും മധുരം നല്കി.
Post a Comment