ഫറോക്ക്: ഇന്നലെ ഫറോക്ക് പുഴയിൽ ചാടിയ പൂക്കോട് സി എച്ച് സി യിലെ ഹെൽത്ത്സൂപ്പർവൈസർ പുളിക്കൽ ഒളവട്ടൂർ സ്വദേശിമുസ്തഫയുടെ മൃതദേഹം കരുവന്തുരുത്തി. പെരതൻമാട് കടവിൽ വെച്ച് മണൽ തൊഴിലാളികളാണ് കണ്ടെത്തിയത്.
ഇന്ന് വ്യാഴംരാവിലെ മണൽ എടുക്കാൻ പോയ തൊഴിലാളികളാണ് മൃതദേഹം പുഴയിൽ ഒഴുകി പോകുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തൊഴിലാളികൾ തന്നെ പുഴയിൽ ഇറങ്ങി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു തുടർന്ന് പോലീസിനെ വിവരം അറിയിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് പോസ്റ്റുമോട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Post a Comment