പ്രവാസി സമൂഹത്തിന് ഇരുട്ടടിമായി എയർ ഇന്ത്യാ എക്സ്പ്രസ് ബാഗേജ് പരിധി വെട്ടിക്കുറിച്ച നടപടി പുന പരിശേധിക്കണമെന്ന് പ്രവാസി കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
പ്രവാസി കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് പ്രസിഡണ്ട് ലൈജു അരീപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
വിമാന ടിക്കറ്റുകൾക്ക് പരിധിയില്ലാതെ നിരക്ക് വർധിപ്പിച്ചതിനൊപ്പമാണ് ഇപ്പോൾ യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുവരാവുന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയിൽനിന്ന് 20 ആയി കുറച്ച നടപടി ഇത് പുനസ് പരിശോധിക്കണമെന്നാണ് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്
ആഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് കൊണ്ടുവരാൻ ഇപ്പോൾ കഴിയുക.
കോഴിക്കോട്, മലപ്പുറം, വയനാട് ഉൾപ്പെടെ ഉള്ള ജില്ലയിലെ പ്രവാസികൾ ജി.സി.സിയിൽ ഏറ്റവും കൂടുതൽ ഉള്ളത് യു.എ.ഇയിലാണ്. ഭാരപരിധി കുറയ്ക്കുന്നതോടെ ബാധിക്കുന്നത് മലയാളികളെയുമാണ്.
കൂടാതെ യു.എ.ഇയിൽനിന്ന് കൊച്ചിയിലേക്ക് മാത്രമാണ് ഇപ്പോൾ എയർ ഇന്ത്യ സർവിസുള്ളത്.
ബാക്കി മുഴുവൻ സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസാണ് നടത്തുന്നത്. അതു കൊണ്ടുതന്നെ ലഗേജിന്‍റെ ഭാരം കുറച്ച നടപടി യു.എ.ഇ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും.
സൗജന്യ ബാഗേജ് കൂടാതെ അധിക ഭാരമായി പരമാവധി അനുവദിക്കുന്നത് 15 കിലോവരെ മാത്രമാണ്.ഇതിനായി കിലോക്ക് 50 ദിർഹം വരെ ഈടാക്കുന്നുമുണ്ട്. ഏറ്റവും തിരക്കേറിയ യു.എ.ഇ-ഇന്ത്യ റൂട്ടിൽ സൗജന്യ ലഗേജ് ആനുകൂല്യം വെട്ടിക്കുറച്ചതിലൂടെ എയർ ഇന്ത്യ എക്സ്പ്രസ് ലക്ഷ്യമിടുത് വൻ കൊള്ളയാണ്.
നിലവിൽ ഓഫ് സീസൺ പോലും പരിഗണിക്കാതെ യു.എ.ഇയിൽനിന്ന് ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലധികം വർധന വരുത്തിയിരിക്കുകയാണ് കമ്പനികൾ. വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെതിരെ വടകര എം.പി ഷാഫി പറമ്പിൽ ലോക്സഭയിൽ പ്രതിഷേധം ഉയർത്തിയതോടെ കേന്ദ്ര സർക്കാർ വിമാന കമ്പനികളുടെ യോഗം വിളിച്ചിരുന്നു.
എന്നാൽ,ഒരു മാറ്റം വരുത്താൻ വിമാന കമ്പനികൾ ഇതുവരെ തയാറായിട്ടില്ല.
അതിനിടയിലാണ് കൂനിന്മേൽ കുരുപോലെ സൗജന്യ ലഗേജിന്‍റെ തൂക്കം വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ കടുത്ത നിരാശയിലാണ് പ്രവാസി സമൂഹം.
പ്രവാസി കോൺഗ്രസ്സ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോസഫ് ആലവേലിയിൽ,റോയ് ഊന്നുകല്ലേൽ,അഷറഫ് കൂളിപ്പൊയിൽ,സാബു അവന്നൂർ,നാസർ മുറംപാത്തി,റോയ് താന്നിക്കൽ,സജി വള്ളിയാംപൊയ്ക തുടങ്ങിയവർ പ്രസംഗിച്ചു
Post a Comment