മരഞ്ചാട്ടി - : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം യുദ്ധവിരുദ്ധദിനമായി ആചരിച്ചു. പ്രത്യേക അസംബ്ളിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സീന റോസ് ,സോഷ്യൽ സയൻസ് അധ്യാപിക ഷിബിൽ ജോസ് എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകി. മാസ്റ്റർ ജോയൽ അബ്രാഹം സന്തോഷ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡ് പ്രദർശിപ്പിച്ചു കൊണ്ട് റാലി നടത്തി. യുദ്ധത്തിനെതിരെ കയ്യൊപ്പ് , സഡാക്കു നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
Post a Comment