Aug 9, 2024

ഈ ഓണം വയനാടിനൊപ്പം; തൃശൂരിൽ ഇത്തവണ പുലിക്കളിയും കുമ്മാട്ടിയുമില്ല.


തൃശൂർ: ഓണാഘോഷത്തിന്​ സമാപനം കുറിച്ച്​ തൃശൂരിൽ നടക്കാറുള്ള പുലിക്കളിയും ഓണത്തിന്‍റെ ഭാഗമായ കുമ്മാട്ടിയും ഇത്തവണയില്ല. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളി അടക്കമുള്ള എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കാൻ തൃശൂര്‍ കോര്‍പറേഷന്‍ തീരുമാനിച്ചതായി മേയർ എം.കെ. വർഗീസ്​ അറിയിച്ചു.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവ്​ പ്രകാരമാണ്​ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയത്​. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗ തീരുമാനപ്രകാരം കോര്‍പറേഷന്‍തല ഓണാഘോഷം, ഡിവിഷന്‍ തല ഓണാഘോഷം, കുമ്മാട്ടി, എന്നിവ വേണ്ടെന്ന്​ വെച്ചു.

 കോര്‍പറേഷന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഓണാഘോഷ പരിപാടികളുടെ ഭാരവാഹിത്വത്തില്‍നിന്നും ഒഴിഞ്ഞ്​ നില്‍ക്കണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു.

നാലോണ നാളിൽ, സെപ്റ്റംബര്‍ 18നാണ്​ പുലിക്കളി നടക്കേണ്ടിയിരുന്നത്. 16, 17 തീയതികളിലാണ്​ കുമ്മാട്ടിക്കളി. രണ്ടിനും ഒരുക്കം തുടങ്ങിയിരുന്നു.

 പുലിക്കളി കാണാൻ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നും പുറത്തുനിന്നും പതിനായിരങ്ങൾ തൃശൂരിൽ എത്താറുണ്ട്​. തൃശൂര്‍ സ്വരാജ്​ റൗണ്ടിലാണ് പുലിക്കളി നടക്കാറുള്ളത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only