പൂളവെള്ളി : പൂളവെള്ളിയിൽ നിന്ന് പൂളപ്പാറക്ക് പോകുന്ന വഴിക്ക് കലുങ്ക് നിർമിച്ച കരാറുകാരൻ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് കലുങ്കിൻ്റെ ഇരുവശത്തും സ്വന്തം ചെലവിൽ കോറി വേസ്റ്റ് നിരത്തി ഗതാഗതയോഗ്യമാക്കിയിരുന്നു. നാല് സ്കൂൾ ബസുകളും ഒരു സ്വകാര്യ ബസും മറ്റ് നിരവധി വാഹനങ്ങളും കാൽ നട യാത്രക്കാരും വിദ്യാർത്ഥികളും സഞ്ചരിക്കുന്ന ഈ റോഡ് ഇപ്പോൾ ചെളിക്കുളമായിരിക്കുകയാണ്. എത്രയും പെട്ടെന്ന് പണി തീർക്കാൻ താമസമാകുന്ന നൂലാമാലകൾ, പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് ഒഴിവാക്കി ഈ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നല്ലവരായ പ്രദേശവാസികളുടെ ആവശ്യം.
Post a Comment