Aug 31, 2024

എം.വി. ഗോവിന്ദന് മറുപടിയുമായി ആനി രാജ ; ‘സ്ത്രീകളുടെ പക്ഷമാണ് ഇടതുപക്ഷം; മുകേഷ് രാജിവെച്ചില്ലെങ്കിൽ സർക്കാറിന് മേൽ നിഴൽവീഴും.


തിരുവനന്തപുരം: കുറ്റാരോപിതനായ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ആനി രാജ. സ്ത്രീകളുടെ പക്ഷമാണ് ഇടതുപക്ഷമെന്ന് ആനി രാജ പ്രതികരിച്ചു.

മറ്റുള്ളവർ തെറ്റ് ചെയ്തിട്ടുണ്ടാവും. അവർ എന്ത് ചെയ്യുന്നെന്ന് നോക്കി നിലപാട് എടുക്കേണ്ടവരല്ല ഇടതുപക്ഷം. പ്രതികളായ ജനപ്രതിനിധികളുടെ കണക്ക് പറഞ്ഞ് ന്യായീകരിച്ച്ത് ശരിയോ എന്ന് പരിശോധിക്കമെന്ന് ആനി രാജ ആവശ്യപ്പെട്ടു.

മുകേഷ് രാജിവെച്ചില്ലെങ്കിൽ സർക്കാറിന് മേൽ നിഴൽവീഴും. നീതി ഉറപ്പാക്കുമെന്ന് ഇരകൾക്ക് ബോധ്യം വരണമെന്നും ആനി രാജ വ്യക്തമാക്കി.

കുറ്റാരോപിതനായ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്. കേസ് അന്വേഷണത്തിൽ എം.എൽ.എ എന്ന നിലയിൽ അനുകൂല്യം നൽകില്ല. നീതി എല്ലാവർക്കും ലഭ്യമാക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ സർക്കാർ ആരെയും സംരക്ഷിക്കില്ല.

കുറ്റം ആരോപിക്കപ്പെട്ട ജനപ്രതിനിധി രാജി വച്ചശേഷം നിരപരാധിത്വം തെളിഞ്ഞാൽ തിരിച്ച് വരവിന് അവസരമുണ്ടാകില്ല. മന്ത്രിമാരെ പോലെ എക്സിക്യൂട്ടീവ് പദവിയിലിരിക്കുന്നവരാണെങ്കിൽ മാറ്റി നർത്താം. എന്നാൽ, സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കും. കേസന്വേഷണത്തിൽ എം.എൽ.എ എന്ന നിലയിൽ ഒരു ആനുകൂല്യവും മുകേഷിന് നൽകില്ല.

സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നതാണ് നിലപാടെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only